എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാർത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളോടും തുല്യമായി എത്താൻ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും.ഇതിനായി പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാൻ നാട്ടുകാർ, പി ടി എ, പൂർവ വിദ്യാർത്ഥികൾ ജനപ്ര തി നിധിക ൾ, സന്നദ്ധ സംഘടനകൾ എന്നിവർ കു ട്ടായി പ്രവർത്തിക്കണം.അക്കാദമിക നിലവാരം ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കും. ഹൈടെക് സ്കൂൾ, സ്മാർട്ട് ക്ലാസ് റൂം എന്നിവസജ്ജമാക്കി പണത്തിനും ജാതി മത വ്യത്യാസങ്ങൾക്കും അതീതമായി എല്ലാവർക്കും മികവുറ്റ വിദ്യാഭ്യാസം സർക്കാർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു എയ്ഡഡ് വിദ്യാലയങ്ങൾക്ക് പരമാവധി ഒരു കോടി രൂപ വരെ സർക്കാർ സഹായം ലഭ്യമാക്കും – ശ്രീ നാരായണ ഗുരു പറഞ്ഞതുപോലെ വിദ്യാലയങ്ങളുടെ ഉന്നമനത്തിനാണ് ഇനി പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.