സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടികളിലെ മയക്കു മരുന്നിന്റെ ഉപയോഗം, കുട്ടികളിലെ പഠന വൈകല്യം, പഠനം ഉപേക്ഷിക്കാന്‍ ബാലവേല തുടങ്ങി കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിയുടെ ടോള്‍ ഫ്രീ നമ്പരായ 1517-ല്‍ ബന്ധപ്പെടാം.