നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയുടെ ചെക്ക് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിന് ശുചിത്വമിഷന് നൂറുകോടി രൂപയുടെ അധിക നിക്ഷേപം ആവശ്യമുണ്ടെന്നും സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള എല്ലാ സ്ഥാപനങ്ങളും അവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും തുക നല്‍കി സംരംഭത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മന്ത്രിമാരായ കെടി ജലീല്‍, എം.എം. മണി, കെ.കെ. ശൈലജ ടീച്ചര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച് വെങ്കിടേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു