ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെയും സബ് ആര്‍.ടി ഓഫീസുകളിലെയും അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള പരാതി പരിഹാര അദാലത്ത് ‘വാഹനീയം’ മെയ് 19ന് നടക്കും. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന അദാലത്തില്‍ നികുതി സംബദ്ധമായ വിഷയങ്ങള്‍, തീര്‍പ്പാക്കാത്ത ഫയല്‍ലുകള്‍ മുതലായവ പരിഹരിക്കും. ഉടമ കൈപ്പറ്റാത്ത ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ നേരിട്ട് നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.