തിരുവനന്തപുരം ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് പട്ടികവര്‍ഗവിഭാഗത്തിലെ അര്‍ഹരായ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറ്, എട്ട് ക്ളാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് മെയ് 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അവസരം. അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 23 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അയക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. വിലാസം- സീനിയര്‍ സൂപ്രണ്ട്, ഡോ. എ. എം. എം. ആര്‍. എച്ച്. എസ്. എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം -695017. മെയില്‍ ഐഡി- mrskattela@gmail.com. ഫോണ്‍- 0471-2597900
