സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2022 – 2023 വർഷത്തെ അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമിക ലിസ്റ്റ് പരിശോധിക്കാം.  ലിസ്റ്റിൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 20നു വൈകിട്ട് അഞ്ചുമണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷകർ  അതാത് സഹകരണ പരിശീലന കേന്ദ്രം/കോളേജ്  പ്രിൻസിപ്പൽമാർക്കും സഹകരണ സംഘം ജീവനക്കാർക്ക്  അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി സംസ്ഥാന സഹകരണ യൂണിയൻ ഊറ്റുകുഴി തിരുവനന്തപുരം 1 എന്ന മേൽവിലാസത്തിലും ആണ് പരാതികൾ  സമർപ്പിക്കേണ്ടത്.