കല്ലാര്‍ ഡാമിന്റെ റിസര്‍വെയര്‍ ഏരിയ വൃത്തിയാക്കുന്നതിനും മഴയ്ക്ക് മുന്നോടിയായിട്ടുള്ള ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി സെക്കൻ്റിൽ അഞ്ച് മീറ്റർ ക്യൂബ് ( 5 m3/s ) എന്ന തോതില്‍ മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ പല പ്രാവശ്യമായി ജലം തുറന്ന് വിടും.

കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.