സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2022-2023 അദ്ധ്യായന വര്‍ഷം മുതല്‍ 2023 മാര്‍ച്ച് 31 വരെ കാന്റീന്‍ നടത്തുന്നതിന് താല്‍പ്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും. ക്വട്ടേഷനുകള്‍ മേയ് 27 ന് ഉച്ചയ്ക്ക് 02 നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, വയനാട്, തലപ്പുഴ, പിന്‍:670644, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ കവറിന് പുറത്ത് ‘ എഞ്ചിനീയറിംഗ് കോളേജ് ക്വട്ടേഷന്‍ 2022 – 2023’ എന്ന് എഴുതിയിരിക്കണം.ഫോണ്‍: 04935 257321.
