കല്‍പ്പറ്റ: കനത്ത മഴയില്‍ കോട്ടത്തറ പഞ്ചായത്തിലെ തെക്കുംതറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പാല്‍ ശീതികരണ പ്ലാന്റില്‍ വെള്ളം കയറി. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. പാല്‍ സംഭരണവും ശീതികരണവും നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ക്ഷീരസംഘം ഭാരവാഹികള്‍ പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്ലാന്റ് സന്ദര്‍ശിച്ചു.
