ഇടുക്കിയിൽ ഹോട്ടൽ പ്ലം ജൂഡിയിൽ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള മുഴവൻ പേരേയും രക്ഷപെടുത്തി. 227 പേരാണ് ഇവിടെ കുടുങ്ങിയിരുന്നത്. ഇതിൽ 22 പേർ വിദേശ വിനോദ സഞ്ചാരികളും 32 പേർ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായിരുന്നു. ഹോട്ടലിലെ ജീവനക്കാരും ഡ്രൈവർമാരുമായിട്ടുള്ള 73 പേരെയും രക്ഷിച്ചു. സൗദി അറേബ്യയിൽ നിന്ന് 22 ഉം യു. എ. ഇയിൽ നിന്ന് രണ്ടും ഒമാനിൽ നിന്ന് നാലും സിംഗപ്പൂരിൽ നിന്ന് ഏഴും യു. എസ്. എയിൽ നിന്ന് രണ്ടും വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്.