കല്‍പ്പറ്റ: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ഇന്നു രാവിലെ പത്തരയോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡിഷണല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബഹ്‌റ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിക്കുന്നുണ്ട്. രാവിലെ ഗസ്റ്റ്ഹൗസിലെത്തിയ സംഘം കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
