കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവും സഹായവുമായി ജി.എസ്.ടി ജീവനക്കാരും. മഴക്കെടുതിയില്‍ ഒറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലാണ് വാണിജ്യനികുതി വകുപ്പിന്റെ കല്‍പ്പറ്റ ഓഫിസില്‍ നിന്നുള്ള ജീവനക്കാര്‍ ആശ്വാസവുമായെത്തിയത്. ഓണാഘോഷത്തിന് മാറ്റിവച്ച ജീവനക്കാരുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറയിലെ 101 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എ അഭിലാഷ്, രാമചന്ദ്രന്‍, യു.എ സലീം, എം.കെ അനില്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്.