പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2022-2023 അദ്ധ്യായന വര്‍ഷം വാര്‍ഡന്‍ (1) (പെണ്‍) വാച്ച്മാന്‍ (1) ആണ്‍, കുക്ക് (2) പെണ്‍, പിടിഎസ് (1) പെണ്‍, എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 24 ന് ഇടുക്കി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ആഫീസില്‍ രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ വാക് ഇന്‍ ഇന്റന്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായിട്ടുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. 55 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. പിടിഎസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 4 -ാം ക്ലാസ് പാസായവരും, വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 7-ാം ക്ലാസ് പാസായവരും, വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും ആയിരിക്കണം. കുക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും, കൂടാതെ ഗവണ്‍മെന്റ് ഫുഡ്ക്രാഫറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രോഡക്ഷന്‍ എന്ന കോഴ്സ് പാസായവരും ആയിരിക്കണം. ഒരാള്‍ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. ഫോണ്‍: 04862-296297
