ഭിന്നശേഷി അവകാശ നിയമ പ്രകാരം ഭിന്നശേഷി സംവരണം ലഭിക്കുന്നതിന് ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/യു.ഡി.ഐ.ഡി. മാത്രമാണു യോഗ്യതാ മാനദണ്ഡമെന്നും വ്യക്തിയുടേയോ കുടുംബത്തിന്റേയോ വരുമാനം മാനദണ്ഡമായി കാണേണ്ടതില്ലെന്നും ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ. ഭിന്നശേഷി സംവരണം സംബന്ധിച്ച കാര്യങ്ങളിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെടുന്നതു നിയമവിരുദ്ധമാണെന്നും ഇക്കാര്യം എല്ലാ എംപ്ലോയ്മെന്റ് ഓഫിസർമാരെയും അറിയിക്കണമെന്നും കമ്മിഷൻ എംപ്ലോയ്മെന്റ് ഡയറക്ടർക്കു നിർദേശം നൽകി.