റൂസ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറേറ്റ് ഓഫിസിലേക്ക് ഒരു 7 സീറ്റർ വാഹനം ഡ്രൈവറുടെ സേവനം സഹിതം ഒരു വർഷക്കാലത്തേക്കു വാടകയ്ക്കു നൽകുന്നതിനു തയാറുള്ള ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽനിന്നു മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ റൂസ പ്രൊജക്ട് കോ-ഓർഡിനേറ്റർ, സംസ്‌കൃത കോളജ് ക്യാംപസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മേയ് 25നു വൈകിട്ട് അഞ്ചിനു മുൻപു തപാലിലോ നേരിട്ടോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2303036.