തിരുവനന്തപുരം: ജില്ലയിലെ അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാര്‍ക്കും കേന്ദ്രീകൃത യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യു.ഡി.ഐ.ഡി.
40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിത്വമുള്ളവര്‍ www.swavlambancard.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഒപ്പ്/വിരലടയാളം, മൊബൈല്‍ നമ്പര്‍, ഫോട്ടോ, ആധാര്‍/റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കണം. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ അപേക്ഷയോടൊപ്പം അതുകൂടി അപ്ലോഡ് ചെയ്യണം.
സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ച് യു.ഡി.ഐ.ഡി കാര്‍ഡും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കും. നലവില്‍ യു.ഡി.ഐ.ഡി കാര്‍ഡുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അര്‍ഹതയുള്ളവര്‍ മെയ് 31 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7356660056.