കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നല്‍കുന്നു. ശീതീകരണ സംരംഭങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് ധനസഹായം നല്‍കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് കോപ്പറേറ്റീവ് ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്കുകള്‍ വഴി വായ്പ ലഭിക്കും. agrinfra.dac.gov.in പോര്‍ട്ടല്‍ വഴി കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാമെന്ന് ആത്മ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനിലോ മേല്‍പ്പറഞ്ഞ ധനകാര്യ സ്ഥാപനങ്ങളിലോ ബന്ധപ്പെടുക.