ഇരിങ്ങാലക്കുട മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായമായി 1,26,52,000 രൂപ വിതരണം ചെയ്തതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 770 ലധികം ഗുണഭോക്താക്കൾക്കാണ് 1.26 കോടി രൂപ വിതരണം ചെയ്തത്.