ഇടുക്കി ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യെത്തി. കട്ടപ്പനയിലാണ് 20 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ടീം കമാണ്ടര്‍ അര്‍ജുന്‍ പാല്‍ രാജ്പത് ആണ് സംഘത്തെ നയിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു നിലവിലെ അവസ്ഥ വിലയിരുത്തി.