വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പട്ടികവര്‍ഗ്ഗ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനുമായി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അടിമാലി ട്രൈബല്‍ ഡെലവലപ്‌മെന്റ് ഓഫീസര്‍ എസ്.എ.നജീം അധ്യക്ഷത വഹിച്ചു.