കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാളെ(മേയ് 25) രാവിലെ 11.30ന് കേരള മാരിടൈം ബോർഡ് ആസ്ഥാനമായ വലിയതുറ ഓഫീസിൽ നിർവഹിക്കും.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ ശിവശങ്കരപ്പിള്ള, ചീഫ്    എക്‌സിക്യൂട്ടീവ് ഓഫീസർ  ടി പി സലിം കുമാർ, പഞ്ചായത്ത് ഡയറക്ടർ  എച്ച് ദിനേശൻ എന്നിവർ സംബന്ധിക്കും.