സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) – വീവിങ്, സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) – സ്പിന്നിങ് തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്.
സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – വീവിങ് തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ/ ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – സ്പിന്നിങ് – തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രായം 01.01.2021 ന് 41 വയസ് കവിയാൻ പാടില്ല. 25,000 രൂപ പ്രതിഫലം.

സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – വീവിങ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും മുസ്ലീം വിഭാഗത്തിന് ഒരു ഒഴിവും, സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – സ്പിന്നിങ് – തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും, ഇഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് ഒരു ഒഴിവും, എസ്.സി വിഭാഗത്തിന് ഒരു ഒഴിവുമാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.