2022 മെയ് മാസം നടത്താനിരുന്ന 35-മത് സംസ്ഥാന യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 16 മുതല്‍ 20 വരെ തൊടുപുഴ ന്യുമാന് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 14 ജില്ലകളില്‍ നിന്നുമായി പുരുഷ വനിതാ വിഭാഗങ്ങളിലായി 550 ല്‍ പരം കായികതാരങ്ങളും പരിശീലകരും പങ്കെടുക്കുന്ന പരിപാടി അതി വിപുലമായി നടത്തുന്നതിന് സംഘാടകസമിതി തീരുമാനിച്ചു.
