കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തിയ അവധിക്കാല ക്ലാസ് സമാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലഭവൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ ഉദയകുമാർ എസ്. ആർ, ബാലഭവൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് റിയാസ്, ബാലഭവൻ പ്രിൻസിപ്പൽ എസ്. മാലിനി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ബാലഭവനിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.