മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. രാവിലെ 7.30ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്നാണ് യാത്രയായത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ഉദ്യോഗസ്ഥർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.