സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (മെയ് 30) വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാവും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ച മലപ്പുറം
ജി.ജി.എച്ച്.എസ്.എസ്, പെരുവള്ളൂര്‍ ജി.എച്ച്.എസ്എസ് , മൂന്ന് കോടി രൂപ അനുവദിച്ച എടവണ്ണ എസ്.എച്ച്.എം.ജി.വി എച്ച്.എസ്.എസ് , മൂത്തേടത്ത് ജി.എച്ച്.എസ്.എസ് , കൊട്ടപ്പുറം ജി.എച്ച്.എസ്.എസ് , ഒരു കോടി രൂപ വീതം അനുവദിച്ച വെറ്റിലപ്പാറ ജി.എച്ച്.എസ് , മൂര്‍ക്കനാട് ജി.യു.പി.എസ് , ചെങ്ങര ജി.യു.പി.എസ് , ചീക്കോട് ജി.യു.പി.എസ് , കോട്ടക്കല്‍ ജി.യു.പി.എസ് കൂടാതെ ഒന്‍പത് സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ മുതല്‍ 1.75 കോടി രൂപ വരെ അനുവദിച്ചതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചന്തകുന്ന് ഗവ. എല്‍.പി.സ്‌കൂള്‍, ചെമ്മാണിയോട് ഗവ. എല്‍.പി.സ്‌കൂള്‍, ഐരാണി ഗവ. എല്‍.പി.സ്‌കൂള്‍, മങ്ങാട്ടുമുറി ഗവ.എല്‍.പി.സ്‌കൂള്‍, വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍, ഓള്‍ഡ് പൂക്കോട്ടൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍, ഒടോമ്പറ്റ ഗവ. എല്‍.പി.സ്‌കൂള്‍, മറവഞ്ചേരി ഗവ.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയുന്നത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ എടപ്പറ്റ ഗവ. എല്‍.പി. സ്‌കൂളിലെ ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നേരിട്ട് നിര്‍വഹിക്കും. വെളിയംങ്കോട് ജി.എഫ്.എല്‍. പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പി. നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അധ്യക്ഷനാവും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു മുഖ്യാതിഥിയാകും.

മറവഞ്ചേരി ജി.എല്‍.പി എസ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഡോ.കെ.ടി ജലീല്‍ എം .എല്‍ എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. തിരൂര്‍ ഡി.ഇ.ഒ രമേശ് കുമാര്‍ പദ്ധതി വിശദീകരിക്കും.

അയിരാനി ജി.എം.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

എടവണ്ണ സീതിഹാജി സ്മാരക ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പി.കെ ബഷീര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പി.ടി.എ പ്രസിഡന്റ് വി. അര്‍ജുന്‍ അധ്യക്ഷനാവും.സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലക അനാഛാദനം പി.കെ ബഷീര്‍ എം.എല്‍ എ നിര്‍വഹിക്കും. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് അംഗം എന്‍. എ കരീം, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പെരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി സാജിത,പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുക്കും.

കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ അധ്യക്ഷയാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിമുഖ്യാതിഥിയാകും.

ന്തക്കുന്ന് ജി.എം.എല്‍.പി.എസ് , മൂത്തേടത്ത് ജി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങില്‍ പി. വി അന്‍വര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നരക്കോടി ഉപയോഗിച്ചാണ് ചന്തക്കുന്ന് ജി.എം.എല്‍.പി സ്‌കൂളിന് പുതിയ ഹൈ – ടെക് കെട്ടിടങ്ങള്‍ ഒരുക്കിയത്. പുതിയതായി 10 ക്ലാസ് മുറികളാണ് സ്‌കൂളില്‍ നിര്‍മിച്ചത്. പഴയ കെട്ടിടം പൊളിച്ച് മാറ്റി നാല് മുറികളുള്ള ഇരുനില കെട്ടിടവും നേരത്തെയുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് മുകളിലായി ആറ് മുറികളുമാണ് പണികഴിപ്പിച്ചത്. കിഫ് ബി വഴി ലഭിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് മുത്തേടത്ത് ജി.എച്ച്.എസ് സ്‌കൂളിന് ഇരുനിലകളിലായി ഹൈ-ടെക് ക്ലാസ് മുറികള്‍ പണി പൂര്‍ത്തീകരിച്ചത്. 12 ക്ലാസ് മുറികള്‍, ഓഫീസ് മുറി, ഇരു നിലകളിലും ശുചി മുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്