കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്നോഗ്രാഫിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക് ട്രൈബ്സ് ആന്റ് സെമിനൊമാഡിക് ട്രൈബ്സ് പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷകർക്ക് 01/01/2022 ന് 36 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ kirtads.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന. അവസാന തീയതി ജൂൺ 14 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495-2356805.