കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി.ഐ.എസ്/ ജി.പി.എസ് പരിശീലന പരിപാടിയിൽ നാല് സീറ്റുകൾ ഒഴിവുണ്ട്. ബിടെക് സിവിൽ/ ഡിപ്ലോമ സിവിൽ/ സയൻസ് ബിരുദധാരികൾ/ ബി.എ ജ്യോഗ്രഫി എന്നിവയിലൊന്നിൽ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ (വരുമാന രേഖ), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS)/ പട്ടിക ജാതി/ പട്ടിക വർഗ/ ഒ.ബി.സി വിഭാഗത്തിൽ പെടുന്നവർ (വരുമാനം തെളിയിക്കുന്ന രേഖ സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം), കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (തെളിയിക്കുന്ന രേഖ), ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ), വിധവ (തെളിയിക്കുന്ന രേഖ), ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യം എന്നിവ ഐ.ഐ.ഐ.സി ഒരുക്കും. ഒരു ലക്ഷത്തിനു മുകളിൽ ഫീസ് വരുന്ന കോഴ്‌സിന്റെ തൊണ്ണൂറു ശതമാനം ഫീസും സർക്കാർ അടയ്ക്കും. പതിനായിരത്തി മുപ്പതു രൂപയാണ് വിദ്യാർഥി അടയ്‌ക്കേണ്ടത്. താമസിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ ആകെ പതിനൊന്നായിരത്തി മുന്നൂറ്റി അമ്പതു രൂപയാണ് അടയ്‌ക്കേണ്ടി വരിക. വിവരങ്ങൾക്ക്: 8078980000. അസൽ രേഖകളും ഫീസുമായി 3ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപ് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.