ആലപ്പുഴ: ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന് രാവിലെ 10ന് ചേര്‍ത്തല സൗത്ത് ഗവണ്‍മെന്‍റ് എച്ച്എസ്എസില്‍ നടക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചയാത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്യും. പ്രീസ്‌കൂള്‍ കളിത്തോണിയുടെ ജില്ലാതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനന്‍ നിര്‍വഹിക്കും.
ചേര്‍ത്തല സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി പ്രിയ, വി. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി.എം രജനീഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ജെ ബിന്ദു, ചേര്‍ത്തല ഡി.ഇ.ഒ സി.എസ് ശ്രീകല, എസ്.എസ്.കെ. ജില്ലാ പ്രോഗാം ഓഫീസര്‍മാരായ ഡി. സുധീഷ്, കെ.ജി വിന്‍സെന്‍റ്, പി.എ സിന്ദു, ഇമ്മാനുവല്‍ ടി. ആന്‍റണി, ചേര്‍ത്തല എ.ഇ.ഒ പി.കെ ഷൈലജ, ബി.പി.സി അംഗം ടി.ഒ സല്‍മോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജീജാ ഭായ്, ഹെഡ്മാസ്റ്റര്‍ പി.എം. ഗോപകുമാര്‍, പി.ടി.എ പ്രസിഡന്‍റ് ഡി. പ്രകാശന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ മികവുത്സവവും നടക്കും.