തിരുവനന്തപുരം: ‘സുസ്ഥിര ഖനനം ശാസ്ത്രീയമായി’ എന്ന ആശയത്തിലൂന്നിയ പ്രദര്‍ശനത്തിലൂടെ കേരളത്തിലെ വ്യത്യസ്തമായ കല്ലുകള്‍, ധതുക്കള്‍, മണ്ണ്  എന്നിവ എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ എത്തിച്ചിരിക്കുകയാണ് ഖനന ഭൂവിജ്ഞാന വകുപ്പ്. ഗ്ലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണല്‍, ചൈനാ ക്ലേ, മാര്‍ബിള്‍, രത്‌നകല്ലുകള്‍ എന്നിവയും സ്റ്റാളില്‍ അണിനിരത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ പ്രദര്‍ശന സ്റ്റാള്‍ സ്‌കൂള്‍തലം മുതലുള്ള കുട്ടികള്‍ക്ക് പഠനമുറിയായി മാറുന്നു. ഖനന ഭൂവിജ്ഞാന ആസ്ഥാനത്തുള്ള മ്യൂസിയത്തിലെ തെരഞ്ഞെടുത്ത സാമ്പിളുകളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.