ചാലക്കുടി അരേക്കാപ്പ് ആദിവാസി കോളനിയിലേയ്ക്കുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠനം ആരംഭിച്ചു. സാധ്യതാ പഠനത്തിനായി നേരത്തെ 9.8 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പഠനം ആരംഭിച്ചത്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസ്തുത റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക.
പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് പദ്ധതിയുടെ ചുമതലയെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. 40ലെറെ കുടുംബങ്ങളാണ് അരേക്കാപ്പ് കോളനിയിൽ കഴിയുന്നത്. റോഡ് പൂർത്തിയാകുന്നതോടെ കോളനി നിവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ശാശ്വത പരിഹാരമാകും.