കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരീശീലനം. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന അങ്കണവാടി ക്ഷേമനിധി ബോർഡിന്റെ കീഴിൽ അംഗത്വം എടുത്തിട്ടുള്ള അങ്കണവാടി പ്രവർത്തകരുടെ ആശ്രിതർക്ക് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർ നൽകുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ജൂൺ 13 വരെ അപേക്ഷിക്കാം.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2309012, 0471-2307742.