കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് ആഗസ്റ്റ് 13നും 14നുമായി തിരുവനന്തപുരം തൈക്കാട് സ്‌റ്റേറ്റ് ഹെൽത്ത് റിസോഴ്‌സ് സെൻററിൽ പരിശീലനം നൽകും. ആഗസ്റ്റ് 13ന് രാവിലെ 9.45ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ പരിശീലനം ഉദ്ഘാടനം ചെയ്യും.