ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും. സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യത്തിന് എന്നതാണ് വിഷയം. 4 മുതൽ 7 വരെ ക്ലാസുകാർക്ക് രാവിലെ 9 മുതലും 8 മുതൽ 12 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതലുമാണ് മത്സരം.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 2 പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ 10ന് വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങൾ സഹിതം foodsafetydaytvpmquiz2022@
