ആലപ്പുഴ:ചേർത്തല കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിന് കിഴക്കുവശം കാളികുളം ജംഗ്ഷനിൽ ഖാദി ബോർഡിന്റെ പുതിയ ഷോറുമായ ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലെസ് വകുപ്പ് മന്ത്രി  പി. തിലോത്തമൻ നിർവ്വഹിച്ചു. ഖാദിയെ ഗ്രാമങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് നിയമപരമായ കൂടുതൽ സാധ്യതകൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഖാദി ദേശീയ വികാരത്തിൻരെ ഭാഗമായിരുന്നെന്നും സഖാവ് പോലുള്ള പുതിയ ഷർട്ടുകളിലൂടെ ഇന്ന് കൂടുതൽ ജനകീയമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.    ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ പി. ഉണ്ണിക്കുഷൻ ആദ്യവില്പന നിർവ്വഹിച്ചു.
നഗരസഭാ  കൗൺസിലർമാരായ എൻ. ആർ. ബാബുരാജ്, എസ്. സുനിമോൾ, ഖാദി ബോർഡ് മെമ്പർ കെ. എം. ചന്ദ്ര ശർമ,  ജി. ഹരികുമാരമേനോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, വ്യവസായ വികസന ഓഫീസർ ശാന്തി ആർ.പൈ, കെ. എസ്. പ്രദീപ്കുമാർ, ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ടി. വി. കൃഷ്ണകുമാർ, പ്രോജക്ട് ഓഫീസർ എം.ജി.ഗിരിജ എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് 24 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ  റിബേറ്റും സർക്കാർ -അർദ്ധസർക്കാർ ജീവനക്കാർക്ക് 50,000 രൂപ വരെ ക്രഡിറ്റ് സൗകര്യവും ഖാദി ബോർഡ് ഒരുക്കിയിട്ടുണ്ട്.