ആലപ്പുഴ:കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പൂർണ്ണമായും പുനരാരംഭിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ പുളിങ്കുന്ന്. കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ടി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ, പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്റ്റ് 13) തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.