സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന-നീര്‍ത്തട ഘടകവുമായി ബന്ധപ്പെട്ട് മാതമംഗലം, തേലംമ്പറ്റ നീര്‍ത്തട കമ്മിറ്റി അംഗങ്ങള്‍ക്ക് പങ്കാളിത്ത നീര്‍ത്തട വികസനത്തില്‍ പരിശീലനം നടത്തി. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി സതീശന്‍ അധ്യക്ഷത വഹിച്ചു. നീര്‍ത്തട സങ്കല്‍പ്പം, പദ്ധതി നിര്‍വഹണം, സംഘടനാ സംവിധാനം, ഫണ്ട് വിനിയോഗം, പദ്ധതി പ്രദേശം തുടങ്ങിയവ സംബന്ധിച്ച് പി.എം.കെ.എസ്.വൈ.

ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് റിന്റാ ചെറിയാന്‍ ക്ലാസെടുത്തു. വാര്‍ഷിക കര്‍മ പദ്ധതി സംബന്ധിച്ച് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, പ്രോജെക്ട് എഞ്ചിനീയര്‍ ഷംന പര്‍വീന്‍ എന്നിവര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സി. മണി ചോയിമൂല, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍, വാര്‍ഡ് മെമ്പര്‍ ദിനേശന്‍, വനിതാ ക്ഷേമ ഓഫീസര്‍ ടി. കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.