കോട്ടയം: മീനച്ചില്‍ താലൂക്ക് പരിധിയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വ്വഹിച്ചു. ളാലം
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ തോമസ് ചാഴികാടന്‍ എംപിയുടെ ശ്രമഫലമായി കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അലിംകോയാണ് സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. മീനച്ചില്‍ താലൂക്കിലെ ളാലം ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ 162 പേര്‍ക്കും മൂന്നിലവ്, മേലുകാവ്, തലപ്പലം, തലനാട് പഞ്ചായത്തുകളിലും പാലാ നഗരസഭയിലെ 25 പേര്‍ക്കുമായി 187 ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പാല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സണ്ണി, ജോയി സെബാസ്റ്റ്യന്‍, നിമ്മി മോള്‍ മാനുവല്‍ , ജി രണ്‍ജിത്ത്, മഞ്ജു ബിജു ,ഉഷ രാജു, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ലിസമ്മ ബോസ്, ജോസ് തോമസ് ചെമ്പകശേരി, അനില മാത്തുക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.