ആലപ്പുഴ: ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തി. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു.

ബാങ്കുകളുടെ വിവിധ വായ്പകളുടെ അനുമതി പത്രം ചടങ്ങില്‍ അപേക്ഷകര്‍ക്ക് കൈമാറി. എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ജൂഡ് ജെരാര്‍ദ്, കാനറ ബാങ്ക് റീജിയണല്‍ മാനേജര്‍ രാജ് കുമാര്‍, എല്‍.ഐ.സി സീനിയര്‍ മാനേജര്‍ പ്രദീപ് കുമാര്‍, നബാര്‍ഡ് ഡി.ഡി.എം പ്രേംകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.