വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(KIED)ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 23 ന് കളമശ്ശേരി ക്യാമ്പസില്‍ നടക്കുന്ന വര്‍ക്ഷോപ്പില്‍ ബിസിനസ് സംബന്ധമായ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.  താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് മുഖേന  ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് KIED സി.ഇ.ഒ അറിയിച്ചു. അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 2532890, 2550322.