വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് 2022 ജൂൺ 15ന്
അദാലത്ത് നടത്തും. ആലപ്പുഴ കോടതി സമുച്ചയത്തിലെ ജില്ലാ
നിയമസേവന അതോറിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12
വരെ നടത്തുന്ന അദാലത്ത് സബ് ജഡ്ജ് എം.ടി ജലജ റാണി ഉദ്ഘാടനം ചെയ്യും. വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ നിയമ സേവന അതോറിറ്റി, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772238450
