ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു. ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവത്ക്കരണ പ്രദര്‍ശനം, പോഷകാഹാര പ്രദര്‍ശനം, ബോധവത്ക്കരണ ക്ലാസ് എന്നിവ നടത്തി.

ദീപം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എം. ഹാഷിര്‍, ശ്യാമള ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു, പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷരായ നിഷ സത്യന്‍, കെ. ശശിധരന്‍ നായര്‍, എസ്. ചെല്ലമ്മ, പഞ്ചായത്ത് അംഗം സദാശിവന്‍ പിള്ള, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഇ. ദില്‍ഷാദ്, ചുനക്കര സി.എച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനില്‍കുമാര്‍, എഫ്.എച്.സി. മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോ. ജി. സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.