പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍, കുമളിയില്‍ ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന പ്രീ മെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള കുക്ക്, ആയ, വാച്ച്മാന്‍, പി.റ്റി.എസ് എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ്‍ 16 ന് കുമളി പ്രീ മെട്രിക് ഹോസ്റ്റലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ജൂണ്‍ 17 ലേയ്ക്ക് മാറ്റി. സമയത്തിന് മാറ്റമില്ല. ഫോണ്‍ 9496070357.