കുടുംബശ്രീയുടെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഉപജീവന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് മുട്ടക്കോഴി വിതരണം ചെയ്തു. പള്ളിപ്പുറം, എളങ്കുന്നപുഴ, മുളവുകാട് എന്നീ ബഡ്സ് സ്കൂളുകളിലെ 20 വിദ്യാർഥികൾക്ക് ബിവി380 ഇനത്തിൽ പെടുന്ന നാടൻ മുട്ടയോട് സമാനമായ നിറത്തോടുകൂടിയ മുട്ടയിടുന്ന 25 കോഴികളെയും കൂടും ആണ് നൽകിയത്.
വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ , പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ,പെട്രോനെറ്റ് പ്ലാൻ്റ് ഹെഡ് യോഗാനന്ദ റെഡ്ഡി, എന്നിവർ ചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു. , ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ബി പ്രീതി എന്നിവർ സംസാരിച്ചു.