ആലപ്പുഴ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഡിജിറ്റൽ പഞ്ചായത്താകുന്നു.ഇതിനായുള്ള പരിശീലനം പഞ്ചായത്തിൽ ആരംഭിച്ചു. തിരുവനന്തപുരം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന  പദ്ധതി പ്രകാരമാണ് പഞ്ചായത്ത് ഡിജിറ്റലാകുക. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ നിർവഹിച്ചു .
7 ലക്ഷം രൂപയാണ് ഡിജിറ്റൽ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.പൂർണ്ണമായും ഡിജിറ്റൽ  പഞ്ചായത്താകുന്നതോടെ ഇവിടുത്തെ ഓരോ വ്യക്തിയുടെയും പൂർണ്ണ വിവരങ്ങൾ പഞ്ചായത്തിൽതന്നെ ഒറ്റ ക്ലിക്കിൽ ലഭ്യമാകും.മലബാർ സിമന്റും ,വ്യവസായ പാർക്കും , ഇൻഫോ പാർക്കും ഉൾപ്പെടുന്ന പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ ഡാറ്റ ബാങ്ക് എത്തുന്നതോടെ ജോലി സാധ്യത വർദ്ധിക്കും..
വൈസ് പ്രസിഡന്റ് പ്രസീദ് വിനോദ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി മോഹനൻ , മഞ്ജു സുധീർ, പി.സി സിനിമോൻ , കെ കെ രമേശൻ , സജിമോൾ മഹേഷ്, സുമ വിമൽ റോയ് , മിനിമോൾ സുരേന്ദ്രൻ , നൈസി ബെന്നി,   പഠന കേന്ദ്രം ഡയറക്ടർ വി .ശ്രീകണ്ഠൻ , അസിസ്റ്റന്റ് സെക്രട്ടറി കെ.വി സതീശൻ എന്നിവർ പങ്കെടുത്തു