കല്‍പ്പറ്റ: മഴ ശക്തമായി തുടരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനെ തുടര്‍ന്നും ബാണാസുര സാഗര്‍ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഇതോടെ അണക്കെട്ടിന്റെ ആകെയുള്ള നാലു ഷട്ടറില്‍ കൂടിയും പുറത്തേക്ക് പോകുന്നു വെളളത്തിന്റെ അളവ് സെക്കന്‍ഡില്‍ 179 ക്യൂബിക് മീറ്ററായി. നേരത്തെ ഒരു ഷട്ടര്‍ 70 സെന്റിമീറ്ററും രണ്ടും മൂന്നും ഷട്ടറുകള്‍ 60 സെന്റിമീറ്ററും ഉയര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നുമണിയോടെയാണ് നാലാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഇതോടെ ഉയര്‍ത്തിയ ഷട്ടറുകളുടെ ആകെ സെന്റിമീറ്റര്‍ 210-ല്‍ എത്തി. വൈദ്യുതി ഉത്പാദനത്തിനായി വെള്ളം കൊണ്ടുപോകുന്ന ടണല്‍ പൂര്‍ണ്ണമായി തുറന്നിട്ടും മഴശക്തമായതിനാല്‍ നീരൊഴുക്കില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് നാലാമത്തെ ഷട്ടറും ഉയര്‍ത്തേണ്ടി വന്നത്.
