ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും കാര്യക്ഷമത പരിശോധിക്കുന്നതിനുമയി കളക്ട്രേറ്റിൽ മോക് പോൾ നടത്തി. 2200 ബാലറ്റ് യൂണിറ്റും 1950 കൺട്രോൾ യൂണിറ്റും 2340 വി.വി. പാറ്റ് ഉപകരണങ്ങളുമാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ സാന്നിധ്യത്തിൽ നടന്ന മോക് പോളിൽ എ.ഡി.എം ഐ .അബ്ദുൾ സലാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ്, ജൂനിയർ സൂപ്രണ്ട് അൻവർ.എസ്, സി പി ഐ അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയംഗം സി.വാമദേവൻ, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി എസ്.എ അബ്ദുൾ സലാം ലബ്ബ എന്നിവരും പങ്കാളികളായി.