ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാനുള്ള സാഹചര്യത്തില്‍ ഉരുള്‍ പൊട്ടല്‍ സമയത്തും മുമ്പും ശേഷവും അറിയേണ്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. വ്യക്തമായ വിവരങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ കണ്ട്രോള് റൂമുമായി ബന്ധപ്പെടണം.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
ഫയര്‍ഫോഴ്സ്- 101, കലക്ടറേറ്റ്-0491 2505309, 0491 2505566, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍-0491 2505209, ജില്ലാ കലക്ടര്‍- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487.
താലൂക്കുകള്‍: പാലക്കാട് 0491 2505770, ആലത്തൂര്‍ 04922222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം 0466 2244322, പ’ാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.
*ഉരുള്‍ പൊട്ടലിനു മുമ്പ്*
1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
3. വീട് വിട്ട് ഇറങ്ങേണ്ട സാഹചര്യം വന്നാല്‍ കൈയില്‍ എമര്‍ജന്‍സി കിറ്റ് കരുതുക
4. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിയണം.
5. ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തുക.
6. വീടുകള്‍ ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.
7. കിംവദന്തികള്‍ പരത്താതിരിക്കുക.
*ഉരുള്‍ പൊട്ടല്‍ സമയത്തു*
8. മരങ്ങളുടെ ചുവടെ അഭയം തേടരുത്.
9. പ്രഥമ ശുശ്രൂഷ അറിയുന്നവര്‍ മറ്റുള്ളവരെ സഹായിക്കുകയും, അതിവേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക.
10. വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.
11. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
12. ഉരുള്‍പൊട്ടല്‍ സമയത്തു വീട്ടിനകത്താണെങ്കില്‍ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
13. ഉരുള്‍പൊട്ടലില്‍ പെടുകയാണെങ്കില്‍ തലയില്‍ പരിക്കേല്‍ക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
*ഉരുള്‍ പൊട്ടലിനു ശേഷം*
14. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം സന്ദര്‍ശിക്കരുത്.
15. ഈ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെല്‍ഫിയോ എടുക്കരുത്.
16. വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക.
17. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോവാനുള്ള സാഹചര്യം ഒരുക്കുക.
18. കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടുക.
