വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നു. തമിഴ്നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്-ആനപ്പാറ – പടലിക്കാട്, കടുക്കാംകുന്ന് മുക്കൈ, ജൈനിമേട്, കല്പാത്തി, പറളിയിലൂടെ ഭാരതപ്പുഴയില്‍ വെള്ളം എത്തിച്ചേരും. പ്രദേശവാസികള്‍ അതീവജാഗ്രത പാലിക്കേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
