സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35 -ാമത് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ അദ്ധ്യക്ഷന്‍ സനീഷ് ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ കെ.എല്‍. ജോസഫ്, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി പി.കെ. കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ അനസ് ഇബ്രാഹിം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീലക്ഷ്മി സുധീപ്, സഫിയ ജബ്ബാര്‍, ന്യൂമാന്‍ കോളേജ് മാനേജര്‍ ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രിന്‍സിപ്പിള്‍ ഡോ. ബിജിമോള്‍ തോമസ്, ഫാ. ബെന്‍സ് നിരവത്തിനാല്‍, ടി.ആര്‍. സോമന്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജൂണ്‍ 17 മുതല്‍ 21 വരെ പുരുഷ-വനിതാ ടീമുകളുടെ മത്സരങ്ങളില്‍ നാനൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.